top of page

ഓണപ്പുലരി – ഓണം മ്യൂസിക് ആൽബം - Onappulari Onam Song

  • Writer: De Kochi
    De Kochi
  • Aug 12, 2021
  • 1 min read

Updated: Oct 6, 2024


happy onam, onam song, onama malayalam song, onam hit song, onam album song, onam music, onam video, onam image
Onappulari - Onam Song

ഓണപ്പുലരി – ഓണം മ്യൂസിക് ആൽബം 2021 - Onappulari Onam Song

ഓണത്തിന്റെ നിറങ്ങളും ആഘോഷങ്ങളുമെല്ലാം മൊബൈൽ ഫോണിന്റെ ചതുരക്കൂട്ടിലേക്ക് ഒതുങ്ങുന്ന കാലത്തിലാണ്‌ ‘ഓണപ്പുലരി’ എന്ന മ്യൂസിക് ആൽബം (Onappulari Onam Song) ആസ്വാദകരിലേയ്ക്ക് എത്തുന്നത്.


ഓണത്തിന്റെ ഗൃഹാതുരതയും, ആഘോഷവും ആശയവുമെല്ലാം ഒരു ഗാനത്തിലൂടെ (Onam Song) അവതരിപ്പിക്കപ്പെടുമ്പോൾ, യുവത്വത്തിന്റെ, പുതു തലമുറയുടെ ആഘോഷങ്ങളിലും ഓണത്തിന്റെ ഓർമകൾ എത്രമാത്രം സ്വാധീനം ചെലത്തുന്നുണ്ട് എന്നു കാണാം.


ഓണപ്പുലരി

മഹാമാരിയുടെ കാലത്ത് ‘ഓണപ്പുലരി’യിൽ, നിശബ്ദമായി കടന്നു വരുന്ന ഓണത്തെ പ്രതിനിധീകരിച്ച് കൊണ്ട്, മിണ്ടാതെ, ഉരിയാടാതെ പ്രജകളെ കാണാനെത്തുന്ന മാവേലിയുടെ രൂപമായ ഓണേശ്വരൻ വന്നെത്തുന്നു. പോയ കാലത്തിലെ ആഹ്ളാദാരാവങ്ങളെ ഓർമിച്ചു കൊണ്ട്, ആഘോഷങ്ങല്ലാം സ്വന്തം അതിരുകൾക്കും ചുവരുകൾക്കും ഉള്ളിലൊതുക്കുന്ന ഒരോണക്കാലമാണ്‌ ‘ഓണപ്പുലരി’യിൽ കാണാനാവുക.

2021 ആഗസ്റ്റ് 12 അത്തം നാളിൽ യൂ ട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ‘ഓണപ്പുലരി’യുടെ വരികളും സംഗീതവും ‘ഓണപ്പുലരി’യുടെ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത് റോസ് ജോ. മഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 മത്സാരാർത്ഥി ജൂലിയറ്റ് വർഗീസ് ആണ്‌ ആലാപനം.

അനൂപ് ശാന്തകുമാർ സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ആൽബത്തിന്റെ ഛായാഗ്രഹണം അജയ് ദേവരാജ്. അശ്വിനി, ഡോണ, സിബി എന്നിവർ അഭിനയിച്ചിരിക്കുന്നു.


Onappulari – Onam Song


Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page