വാട്സ് ആപ്പിലെ നീലവളയം (മെറ്റ എ ഐ) എങ്ങനെ ഉപയോഗിക്കാം ? - വീഡിയോ ട്യൂട്ടോറിയൽ
WhatsApp Meta Ai Tutorial
എന്താണ് മെറ്റ എഐ ?
മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഇന്ത്യയിലെ വാട്സാപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഒരു പോലെ ലഭ്യമാണ്. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3 കൊണ്ട് നിര്‍മിച്ചതാണ് അത്.
മെറ്റ എഐ എങ്ങനെ പ്രവർത്തിക്കുന്നു ?
മെറ്റയുടെ ആപ്പുകളുടെ സ്യൂട്ടുമായി Meta AI ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഫീഡുകള്‍, ചാറ്റുകള്‍ എന്നിവയില്‍ ഇനി നിങ്ങള്‍ക്ക് മെറ്റാ എഐ ഉപയോഗിക്കുവാന്‍ കഴിയും. ആപ്പുകളില്‍ അത് ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം.
എഐ അസിസ്റ്റൻ്റുമാരെപ്പോലെ, ഇതിന് ഇമെയിലുകൾ എഴുതുക, വാചകം സംഗ്രഹിക്കുക, കവിതകൾ സൃഷ്ടിക്കുക, വ്യത്യസ്ത ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.
ഫെയ്‌സ്ബുക്ക് ഫീഡുകളിലൂടെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മെറ്റാ എഐ ആക്‌സസ്സ് ചെയ്യാവുന്നതാണ് താല്‍പ്പര്യമുള്ള ഒരു പോസ്റ്റ് കാണാന്‍ ഇടയായോ? എങ്കില്‍ ആ പോസ്റ്റില്‍ നിന്നുതന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാം.
മെറ്റ എഐ യിൽ ചിത്രങ്ങൾ ഉണ്ടാക്കി ആനിമേറ്റ് ചെയ്യാം ?
കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിന് കസ്റ്റമൈസ് ചെയ്ത രസകരമായ ഒരു ക്ഷണക്കത്ത് സൃഷ്ടിക്കാം. അല്ലെങ്കില്‍ രസകരമായ ചിത്രങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സൃഷ്ടിക്കാം.നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു ചിത്രം കണ്ടെത്തിയോ? എങ്കില്‍ മെറ്റാ എഐയോട് അത് ആനിമേറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം.