top of page
  • Writer's pictureDe Kochi

സൊമാലിയ ഭയപ്പെടുത്തുമ്പോഴും, പ്രതീക്ഷയോടെ സൊമാലിലാൻഡ്

സൊമാലിലാൻഡ്

ആഫ്രിക്കൻ മുനമ്പിലെ (ഹോൺ ഓഫ് ആഫ്രിക്ക) ഒരു സ്വയം പ്രഖ്യാപിത സ്വയംഭരണ പ്രദേശമാണ്‌ സൊമാലിലാൻഡ്. റിപ്പബ്ലിക് ഓഫ് സൊമാലിലാൻഡ് എന്നാണ്‌ ഔദ്യോഗീക നാമം. എന്നാൽ മറ്റ് ലോകരാജ്യങ്ങളോ ഐക്യരാഷ്ട്ര സഭയോ സൊമാലിലാൻഡിനെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല.

സൊമാലിയയുടെ വടക്കു പടിഞ്ഞാറ്‌ ഭാഗത്ത് ഗൾഫ് ഓഫ് ഏദൻ കടലിടുക്കിനോട് ചേർന്നാണ്‌ സൊമാലിലാൻഡ് സ്ഥിതി ചെയ്യുന്നത്. ഹർഗീസയാണ്‌ പ്രദേശത്തെ വലിയ നഗരവും, തലസ്ഥാന നഗരവും.

Map-of-Somaliland,-Autonomous-Region-of-Somalia-in-Horn-of-Africa

ഹോൺ ഓഫ് ആഫ്രിക്കൻ രാജ്യങ്ങൾക്കിടയിൽ സൊമാലിലാൻഡ് – ഭൂപടം


ചരിത്രം

ബ്രിട്ടീഷ് അധിനിവേശ കാലത്ത് ബ്രിട്ടീഷ് സൊമാലിലാൻഡ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം 1960 ജൂൺ 26 ന്‌ സ്വതന്ത്രമായി. എന്നാൽ അതേ വർഷം ജൂലൈ 1 ന്‌ ഇറ്റാലിയൻ സൊമാലിലാൻഡ് എന്നറിയപ്പെട്ടിരുന്ന ദക്ഷിണ സൊമാലിലാൻഡിനൊപ്പം ചേർന്ന് കൊണ്ട് ഐക്യ സൊമാലിയ രൂപീകരിച്ചു. അങ്ങനെ ഇരു രാജ്യങ്ങളും ഒന്നാവുകയും, റിപബ്ലിക് ഓഫ് സൊമാലിയ സ്ഥപിതമാകുകയും ചെയ്തു.

എന്നാൽ സൊമാലിയൻ ഏകാധിപതിയും, പട്ടാള ജനറലുമായിരുന്ന മുഹമ്മദ് സിയാദ് ബാറെയുമായുണ്ടായ എതിർപ്പിനെ തുടർന്ന് 1980ൽ രാജ്യത്ത് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമായി അതു മാറി. ഇഷാക് ഗോത്രവിഭാഗത്തിന്‌ ആധിപത്യം ഉണ്ടായിരുന്ന സൊമാലിലാൻഡ്, 10 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന്‌ സേഷം 1991 മെയ് 18ന്‌ സൊമാലിയൻ ഐക്യ സൊമാലിയയിൽ നിന്ന് വേർപിരിഞ്ഞു. അതേ തുടർന്ന് സൊമാലിലാൻഡ് സ്വയംഭരണപ്രദേശമായി പ്രഖ്യാപിച്ചു.

എന്നാൽ ഈ സ്വയം പ്രഖ്യാപിത പ്രദേശത്തിന്‌ സൊമാലിയൻ ഭരണകൂടത്തിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നു. സൊമാലിയയിലെ ‘അൽ ഷബാബ്’ തീവ്രവാദികളിൽ നിന്ന് ഭീഷണിയും ആക്രമണങ്ങളും ഇപ്പോഴും നേരിടുന്ന പ്രദേശമാണ്‌ സൊമാലിലാൻഡ്. എങ്കിലും പ്രാദേശികമായി കലാപങ്ങളോ ആക്രമണങ്ങളോ ഇല്ലാത്ത പ്രദേശമാണ്‌ സൊമാലിലാൻഡ്.

Postage-Stamps-of-British-Africa-Somaliland-Protectorate-Somaliland

ബ്രിട്ടീഷ് സൊമാലിലാൻഡിൽ പ്രചാരത്തിലിരുന്ന തപാൽ സ്റ്റാമ്പ്


1000-and-5000-Somaliland-Shilling-(Somaliland-Currency)

ഔദ്യോഗീക കറൻസിയായ സൊമാലിലാൻഡ് ഷില്ലിംഗ് – 1000, 5000 കറൻസികൾനഗരങ്ങൾ

ജനസംഖ്യയുടെ അടിസ്ഥനത്തിൽ സൊമാലിലാൻഡിൽ 4 വലിയ നഗരങ്ങളും 6 ടൗണുകളും ഉൾപ്പെടെ 10 ജനവാസ കേന്ദ്രങ്ങളാണ്‌ ഉള്ളത്.

  1. ഹർഗീസ – തലസ്ഥാന നഗരം

  2. ബെർബെറ

  3. ബുറാവോ

  4. ബൊറമ

ലാസ് അനൂദ്, എറിഗാവോ, ബുഹൂലേ, ഗബീലി, ബഡാൻ, ഷെയ്ക്ക്, എന്നിവയാണ്‌ മറ്റു പ്രധാന ടൗണുകൾ.

Borama-city-(Boorama)-in-Republic-of-Somaliland-East-Africa

ബൊറമ നഗരം


ഹർഗീസ

സൊമാലിലാൻഡ് ജനസംഖ്യയുടെ മൂന്നിൽ ഒന്നും വസിക്കുന്നത് തലസ്ഥാന നഗരമായ ഹർഗീസയിൽ ആണ്‌. നാടോടികളായ കന്നുകാലി വ്യാപാരികളുടെ കേന്ദ്രമായിരുന്നു ഒരു കാലത്ത് ഹർഗീസ. മൃഗത്തുകൽ വിപണനം നടത്തുന്ന സ്ഥലം എന്നാണ്‌ ഹർഗീസ എന്ന വാക്കിന്റെ അർത്ഥം.

Hargeisa-Airport-(Egal-International-Airport),-an-airport-in-Hargeisa,-the-capital-of-Somaliland

ഈഗിൾ ഇന്റർനാഷണൽ എയർപോർട്ട് – ഹാർഗീസ, സൊമാലിലാൻഡ്


ബെർബെറ

സൊമാലിലാൻഡിലെ രണ്ടാമത്തെ വലിയ നഗരമായ ബെർബെറ, രാജ്യത്തെ ഏക തുറമുഖം കൂടിയാണ്‌. ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള റൺവേ (4,140 മീറ്റർ) ഉള്ള സ്ഥലമാണ്‌ ബെർബെറ. ശീതസമര കാലത്ത് സൈനീക ആവശ്യത്തിനായി റഷ്യൻ നാവിക സേന പണി കഴിപ്പിച്ചതാണ്‌ എയർപോർട്ട്.

റഷ്യയുടെ പിൻമാറ്റത്തോടെ 1980ൽ നാസ യുടെ സ്പേസ് ഷട്ടിലുകൾക്ക് ഇറങ്ങുന്നതിനായി അമേരിക്ക ഈ എയർപോർട്ട് പാട്ടത്തിനെടുത്തു. 1991 വരെ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്ന എയർപോർട്ട് അഭ്യന്തര യുദ്ധത്തിന്‌ ശേഷം സൊമാലിലാൻഡ് സിവിൽ എയർപോർട്ട് ആയി ഉപയോഗിക്കാൻ തുടങ്ങി.

Berbera-Beach-(Gulf-of-Aden),-Somaliland

ബെർബെറ കടൽത്തീരം


ഹർഗീസ ബെർബെറ ഹൈവേ

ബെർബെറയിൽ നിന്ന് ഹർഗീയിലേക്ക് 158 കിലോമീറ്റർ ദൂരമുണ്ട്. നേർവര പോലെ നീണ്ടു കിടക്കുന്ന ഹൈവേയിലൂടെ 2 മണിക്കൂറിനടുത്ത് മതി ലക്ഷ്യത്തിലെത്താൻ. ഇടയ്ക്ക് റോഡിനു കുറുകെ പുഴ കടന്നു പോകുന്ന ഭാഗങ്ങൾ ഉണ്ട്. ഹൈവേയുടെ പത്ത് പന്ത്രണ്ട് ഇടങ്ങളിൽ ഇത്തരത്തിലാണ്‌ റോഡ് കടന്നു പോകുന്നത്.

മഴ കുറവുള്ള പ്രദേശമായതു കൊണ്ട് പുഴയിൽ അപൂർവ്വമായി മാത്രമേ വെള്ളം ഉണ്ടാകാറുള്ളൂ എന്നതും, പാലങ്ങൾ നിർമ്മിക്കാനുള്ള സാമ്പത്തിക പരിമിതി മൂലവും ആണ്‌ നിർമ്മാണപ്രവർത്തനങ്ങൾ നടത്താത്തത്.

മഴ പെയ്യുന്ന സമയം പുഴയിൽ വെള്ളം ശക്തിയായി ഒഴുകി വരികയും മഴ പെയ്തു തീർന്ന് ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽ വെള്ളം വറ്റുകയും ചെയ്യുന്ന പ്രദേശമാണ്‌ ഇത്.

എങ്കിലും പലപ്പോഴും വെള്ളം ഒഴുകിയെത്തുന്നതറിയാതെ പുഴ മുറിച്ചു കടന്നു പോകുന്ന റൊഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽ പെടുകയും, ആളപായം ഉണ്ടാകുകയും ചെയ്യാറുണ്ട്.

Hargeisa-Berbera-highway,-Somaliland-Horn-of-Africa, Hargeisa Berbera Highway

ഹാർഗീസ ബെർബെറ ഹൈവേ


ലാസ് ഗീൽ

ഹർഗീസയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ്‌ ലാസ് ഗീൽ ഗുഹാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. 2002ൽ ഒരു ഫ്രഞ്ച് ഗവേഷക സംഘമാണ്‌ ലാസ് ഗീൽ ഗുഹാ സമുച്ചയവും, അതിലെ ഗുഹാചിത്രങ്ങളും കണ്ടെത്തിയത്. ബി. സി 3000 നും ബി. സി 5000 നും ഇടയിൽ വരച്ചവയാണ്‌ ലാസ് ഗീൽ ഗുഹാ ചിത്രങ്ങൾ എന്നാണ്‌ നിഗമനം.

View-of-the-desert-from-the-top-of-the-Laas-Geel-Rocks,-Hargeisa-Somaliland, Laas Gaal, Laas Geel

ലാസ് ഗീൽ ഗുഹാ സമുച്ചയത്തിൽ നിന്നുള്ള ദൂരക്കാഴ്ച


ലൈവ് സ്റ്റോക്ക് ഫാം

സൊമാലിലാൻഡ് ജനതയുടെ പ്രധാന വരുമാനമാർഗം കാലിവളർത്തലും വിപണനവുമാണ്‌. ഒട്ടകവും, സൊമാലി ഷീപ്പ് എന്നറിയപ്പെടുന്ന ആടുകളും ആണ്‌ പ്രധാന വളർത്തു മൃഗങ്ങൾ. ഇവയെ ജീവനോടെ സൗദി അറേബ്യ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് കയറ്റി അയക്കുന്നതാണ്‌ പ്രധാന വരുമാനം.

ലക്ഷക്കണക്കിന്‌ ആടുകളേയും ഒട്ടകങ്ങളേയും രാജ്യത്തിന്റെ പല ഭാഗത്തു നിന്ന് കൊണ്ടു വന്ന് സംരക്ഷിക്കാൻ സൗകര്യമുള്ള ഫാമുകൾ തുറമുഖ നഗരമായ ബെർബെറയിൽ ഉണ്ട്. ലൈവ് സ്റ്റോക്ക് ഫാം എന്നാണ്‌ ഈ ഫാമുകൾ അറിയപ്പെടുന്നത്.

Somali-sheep-in-a-livestock-farm-at-Berbera-Somaliland, Somaliland Livestock

ലൈവ് സ്റ്റോക്ക് ഫാമിലെ സൊമാലി ആടുകൾ


നാസാ ഹബ് ലൂദ് 

ഹർഗീസയിൽ എവിടെ നിന്ന് നോക്കിയാലും കാണാൻ കഴിയുന്ന ഇരട്ട മലകളാണ്‌ നാസാ ഹബ്ലൂദ്. രൂപം കൊണ്ട് സ്ത്രീയുടെ സ്തനം പോലെ തോന്നിക്കുന്നത് കൊണ്ടാണ്‌ നാസാ ഹബ്ലൂദ് എന്ന പേര്‌ വന്നത്. കന്യകയുടെ മാറിടം എന്നാണ്‌ നാസാ ഹബ്ലൂദ് എന്നതിന്റെ സൊമാലി അർത്ഥം.

Naasa-Hablood-dunes-at-Hargeisa-Somaliland, Naasa Hablood

കന്യകയുടെ മാറിടം എന്നറിയപ്പെടുന്ന നാസാ ഹബ് ലൂദ് മണൽക്കുന്നുകൾ


ഷെയ്ക്ക് വില്ലേജ്

സൊമാലൊലാൻഡിലെ ഒരു ടൗൺ ആണ്‌ ഷെയ്ക്ക്. ബെർബെറയിൽ നിന്ന് ബുറാവോയിലേക്കുള്ള മാർഗമദ്ധ്യേ ഒരു മല കടന്നു വേണം പോകാൻ. രാജ്യത്ത് വ്യാപിച്ചു കിടക്കുന്ന ഗോളിസ് പർവ്വതനിരകളുടെ ഒരു ഭാഗമാണ്‌ ഈ മല. മലയിലൂടെ കടന്നു പോകുന്ന ചുരത്തിൽ നിന്നുള്ള കാഴ്ച മനോഹരമാണ്‌. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഭൂപ്രദേശം മുഴുവനും ഇവിടെ നിന്നാൽ കാണാം.

Sheikh-Vetenary-School-at-Sheikh-Somaliland

ഷെയ്ക്ക് ഗ്രാമത്തിലെ വെറ്റിനറി സ്‌കൂൾ


സമൂഹം

35 ലക്ഷത്തിനടുത്ത് മാത്രമാണ്‌ രാജ്യത്തെ ആകെ ജനസംഖ്യ. നൂറ്‌ ശതമാനം സുന്നി മുസ്ലിം വിഭാഗമാണ്‌ രാജ്യത്തുള്ളത്. ആകെ മൂന്ന് രാഷ്ട്രീയ പാർട്ടികൾ ആണ്‌ രാജ്യത്തുള്ളത്. 3 രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തിക്കാനുള്ള അനുമതി ഉള്ളൂ. 5 വർഷം കൂടുമ്പോൾ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നു.

Wadddani-political-party-members-gathered-for-the-election-campaign-(Year-2010),-Hargeisa-Somaliland

വദനി (Wadddani) എന്ന രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകർ 2010 ലെ തിരഞ്ഞെടുപ്പിൽ


പക്ഷി ലതാദികൾ

Green-acacia-tree-with-full-of-flowers-in-Hargeisa-Somaliland, Somaliland Fauna Flora

അക്വേഷ്യ മരത്തിന്റെ പൂക്കൾ


സോമാലിയൻ കരകൗശല വസ്തുക്കൾ

Traditional-Somaliland-handicrafts, Somali Handicrafts

പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടുള്ള കരകൗശല നിർമിതികൾ


വസ്ത്ര ധാരണം

Izaar,-top-and-cloth-and-cap-dress-of-men-in-Somaliland

ഇസാർ എന്ന പേരിൽ അറിയപ്പെടുന്ന മുണ്ടും, സൊമാലി ഷർട്ടും തൊപ്പിയും


Ladies-wear-exhibited-in-a-cloth-shop-in-Hargeisa-city-Somaliland

സ്ത്രീകൾക്കുള്ള ജിൽബാബ്, ഡിറാക് വസ്ത്രങ്ങൾ


Xirsi-(Somalia-Necklace),-common-ornament-wearing-Somaliland-ladies

ഷെർസി എന്നറിയപ്പെടുന്ന നെക്ലേസ്


വിദ്യാഭ്യാസം

പ്രൈമറി വിദ്യഭ്യാസം മുതൽ ബിരുദാനന്തര ബിരുദം വരെ നേടുന്നതിനുള്ള സൗകര്യം സൊമാലിലാഡിൽ ഉണ്ട്. ഗവൺമെന്റ്, സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളും കോളേജുകളും രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഭേദപ്പെട്ട നിലയിൽ തന്നെ വിദ്യാഭ്യാസം നൽകുന്നുണ്ട്.

Students-in-a-primary-school-classroom-in-Hargeisa-Somaliland

സ്വകാര്യ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളിലെ ഒരു പ്രൈമറി ക്ലാസ് റൂംസൊമാലിലാൻഡിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ: ‘ആകാശം, ഭൂമി, കടൽ – സൊമാലിയൻ യാത്രാനുഭവങ്ങളിലൂടെ ഒരു നോവൽ’ എന്ന പുസ്തകം വായിക്കുക. പുസ്തകം ആമസോണിൽ നിന്നും വാങ്ങാം

0 views0 comments
bottom of page