top of page

സമിയ യൂസഫ് ഒമർ ന്റെ കഥ - Story of Samia Yusuf Omar

Writer's picture: De KochiDe Kochi

സമിയ യൂസഫ് ഒമർ ന്റെ കഥ.


Story of Samia Yusuf Omar


2008-ൽ ബീജിംഗിൽ നടന്ന വനിതകളുടെ 200 മീറ്റർ ഹീറ്റ്സിൽ സമിയ യൂസഫ് ഒമർ മത്സരിച്ചു.


സമിയ യൂസഫ് ഒമർ അല്ലെങ്കിൽ സമിയോ ഒമർ ഒളിമ്പിക്സിൽ പങ്കെടുത്ത സൊമാലിയയിൽ നിന്നുള്ള ഒരു സ്പ്രിൻ്ററായിരുന്നു .


ചൈനയിലെ ബീജിംഗിൽ നടന്ന 2008 സമ്മർ ഒളിമ്പിക്‌സിൽ തങ്ങളുടെ രാജ്യത്തിനായി മത്സരിച്ച രണ്ട് സോമാലിയൻ അത്‌ലറ്റുകളിൽ ഒരാളായിരുന്നു അവർ.




Samia Yusuf Omar


മൊഗാദിഷുവിലാണ് ഒമർ വളർന്നത് , സോമാലിയൻ ആഭ്യന്തരയുദ്ധകാലത്ത് പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് പീഡനം ഏറ്റുവാങ്ങിയിട്ടും അവിടെ പരിശീലനം നേടി. ഒളിമ്പിക്‌സിലെ അവളുടെ കഥ മാധ്യമങ്ങൾ വലിയ വാർത്തയാക്കി.


ഗെയിംസിന് ശേഷം, തീവ്രവാദ ഗ്രൂപ്പായ അൽ-ഷബാബിൻ്റെ ഭീഷണിയെത്തുടർന്ന് അവൾ സ്വന്തം നാട്ടിൽ നിന്ന് എത്യോപ്യയിലേയ്ക്ക് പലായനം ചെയ്തു.


2012 ലണ്ടൻ സമ്മർ ഒളിമ്പിക്‌സിൽ മത്സരിക്കുന്നതിനായി അവൾ എത്യോപ്യയിൽ പരിശീലനം ആരംഭിച്ചു. പിന്നീട് മികച്ച പരിശീലനകനെ കണ്ടെത്താനും, മികച്ച ജീവിത സാഹചര്യങ്ങൾക്കുമായി 2012 ലെ ലണ്ടൻ ഗെയിംസ് സമയത്ത്, അനധികൃതമായി മെഡിറ്ററേനിയൻ കടൽ കടന്ന് ഇറ്റലിയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ സമിയ യൂസഫ് ഒമർ ലിബിയ തീരത്ത് മുങ്ങിമരിച്ചുവെന്ന് വെളിപ്പെടുത്തി .


0 views0 comments
bottom of page