top of page
  • Writer's pictureDe Kochi

മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം

മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ മാതിരപ്പിള്ളിയിലാണ്‌ പ്രശസ്തവും പൗരാണികവുമായ മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. തിരുവിതാംകൂർ ദേവസ്വത്തിന്റെ ഭരണത്തിലുള്ള ദേവസ്വം മൈനർ ക്ഷേത്രങ്ങളിൽ ഒന്നാണ്‌ മാതിരപ്പിള്ളിയിലെ ശ്രീ മഹാഗണപതി ക്ഷേത്രം.

ക്ഷേത്രത്തിന്റെ പ്രത്യേകത

ശ്രീ മഹാഗണപതിയ്ക്കും, ശ്രീ ധർമ ശാസ്താവിനും തുല്യ പ്രാധാന്യമുള്ള പുരാതന ക്ഷേത്രമാണ്‌ മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം. ആദിമൂല ഗണപതി ഭാവത്തിൽ വലം പിരിയോടു കൂടിയ ഗണപതി ഭഗവാന്റെ ഷഢാധാര പ്രതിഷ്ഠയാണ്‌ ക്ഷേത്രത്തിന്റെ സവിശേഷത. ശ്രീ മഹാഗണപതിയും ശ്രീ ധർമ്മശാസ്താവും പടിഞ്ഞാറോട്ട്‌ ദർശനമായിരിക്കുന്നു എന്നത്‌ മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്‌.

Mathirappilly-Sree-Mahaganapthi-Temple-Shrine, Mathirappilly Vinayaka Chathurthi

മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം


Mathirappilly-Sree-Mahaganapathi-Temple-Aanappanthal, Mathirappilly Vinayaka Chathurthi

ആനപ്പന്തൽ – മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം


ഉപദേവതകൾ

ബാലഗണപതി, ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ ശ്രീ പരമേശ്വരൻ, ദുർഗ്ഗാ ദേവി എന്നീ പ്രതിഷ്ഠാ ചൈതന്യങ്ങളോടു കൂടെ നാഗരാജവും നഗയക്ഷിയും ചേരുന്നതാണ്‌ ക്ഷേത്രത്തിലെ ഉപദേവതകൾ.

ഉത്സവം

എല്ലാ വർഷത്തിലേയും മേടമാസത്തിലെ രോഹിണി നാൾ മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നു. ഉത്സവം രോഹിണി മഹോത്സവം ആയി ആഘോഷിക്കപ്പെടുന്നു.

മാതിരപ്പിള്ളി വിനായക ചതുർത്ഥി

കേരളത്തിലെ പ്രശസ്തമായ വിനായക ചതുർത്ഥി ആഘോഷങ്ങളിൽ ഒന്നാണ്‌ ‘മാതിരപ്പിള്ളി വിനായക ചതുർത്ഥി’. ചിങ്ങമാസത്തിലെ ശുക്ള പക്ഷ ചതുർത്ഥി നാളിലാണ്‌ (ഗണേശ ചതുർത്ഥി) മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം.

1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടോപ്പം ഗണേശ സംഗീതാരാധന, ഗജപൂജ, ആനയൂട്ട്‌ എന്നിവയാണ്‌ മാതിരപ്പിള്ളി വിനായക ചതുർത്ഥി ആഘോഷത്തിലെ പ്രത്യേകതകൾ. ഭഗവാന്റ പിറന്നാൾ ദിനമായ വിനായക ചതുർത്ഥി നാടിൻറെ ഉത്സവം ആയിട്ടാണ്‌ മാതിരപ്പിള്ളി നിവാസികൾ ആഘോഷിക്കുന്നത്‌.

Mathirappilly-Sree-Mahaganapathy-Temple-Vinayak-Chathurthi-Gaja-Pooja, Mathirappilly Vinayaka Chathurthi

മാതിരപ്പിള്ളി വിനായക ചതുർത്ഥിയോടനുബന്ധിച്ച് നടക്കുന്ന ഗജപൂജ


Mathirappilly-Sree-Mahaganapathy-Temple-Vinayak-Chathurthi-Aanayoottu, Mathirappilly Vinayaka Chathurthi

മാതിരപ്പിള്ളി വിനായക ചതുർത്ഥിയോടനുബന്ധിച്ച് നടക്കുന്ന ആനയൂട്ട്


Mathirappilly-Sree-Mahaganapthi-Temple-Vinayaka-Chathurthi-Ganesh-Chathurthi-Ashtadravya-Maha-Ganapathi-Homam, Mathirappilly Vinayaka Chathurthi

1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം


സർപ്പബലി പൂജ

ക്ഷേത്രത്തിലെ മറ്റൊരു പ്രധാന അനുഷ്ഠാനമാണ്‌ സർപ്പബലി പൂജ. എല്ലാ വർഷവും തുലാമാസത്തിലെ ആയില്യം നാളിൽ ക്ഷേത്രത്തിൽ സർപ്പബലിപൂജ നടത്തപ്പെടുന്നു.

Mathirappilly-Sree-Mahaganapthi-Temple-Nagaraja, Mathirappilly Vinayaka Chathurthi

നാഗരാജാവ് നാഗയക്ഷി – മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം


നട തുറക്കുന്ന സമയം

രാവിലെ: 05.00 മുതൽ 10.00 വരെ വൈകിട്ട്: 05.00 മുതൽ 07.30 വരെ

ഫോൺ നമ്പർ

പൂജകൾക്കും ക്ഷേത്രസംബന്ധിയായ വിവരങ്ങൾക്കും ഈ മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌

+91 9048079121

എങ്ങനെ എത്തിച്ചേരാം

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗത്തിന്‌, ഇവിടെ ചേർത്തിരിക്കുന്ന ഗൂഗിൾ മാപ്പിന്റെ സഹായം ഉപയോഗിക്കുക


2 views0 comments
bottom of page