top of page
  • Writer's pictureDe Kochi

തട്ടേക്കാട് പക്ഷി സങ്കേതം – പക്ഷികളെ അടുത്തറിയാൻ പെരിയാറിന്റെ തീരത്ത് ഒരിടം

തട്ടേക്കാട് പക്ഷി സങ്കേതം

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ്‌ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. പക്ഷിഗവേഷകനായ ഡോ. സലിം അലിയുടെ പേരിലാന്‌ ഈ പക്ഷി സങ്കേതം അറിയപ്പെടുന്നത്. പെരിയാർ നദിയുടെ തീരത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയിർ പ്രദേശത്താണ്‌ പക്ഷി സങ്കേതം.

Thattekad Bird sanctuary - Dr Salim Ali Bird Sanctuary, Thattekad Bird Sanctuary

ഡോ. സലിം അലി പക്ഷി സങ്കേതം – തട്ടേക്കാട്


തട്ടേക്കാട് ജൈവ ജാലം

ജൈവവൈവിധ്യം കൊണ്ടും, വിവിധ പക്ഷികളെക്കൊണ്ടും സമ്പന്നമാണ്‌ തട്ടേക്കാട്. 300ൽ അധികം വിഭാഗത്തിൽ പെട്ട പക്ഷികൾ ഈ പ്രദേശത്ത് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഇവിടെയാകാൻ കാരണവും ഇതു തന്നെയാണ്‌.

നവംബർ മുതൽ മാർച്ച് വരെ വിവിധ ദേശാടന പക്ഷികൾ കൂട്ടം കൂട്ടമായി ഇവിടേക്ക് എത്താറുണ്ട്. അതു കൊണ്ട് തന്നെ പക്ഷി നിരീക്ഷകരും, ഫോട്ടോഗ്രാഫേഴ്സും ഈ സമയത്ത് ഇവിടം സന്ദർശിക്കാൻ തിരഞ്ഞെടുക്കുന്നു.

Common Babbler bird at salim ali bird sanctury, Thattekkad Bird Sanctuary-Thattekad Bird Sanctuary

Common Babbler Bird – തട്ടേക്കാട് പക്ഷി സങ്കേതം


തട്ടേക്കാട് ശലഭ ഉദ്യാനം

പക്ഷി സങ്കേതത്തോട് ചേർന്ന് ഒരു ചെറിയ കാഴ്ചബംഗ്ളാവും ശലഭ ഉദ്യാനവും ഉണ്ട്. പൂക്കളും ചെടികളും വളർത്തി ശാസ്ത്രീയമായ രീതിയിൽ ശലഭങ്ങൾക്കുള്ള ആവസ വ്യവസ്ഥ ഇവിടെ ഒരുക്കിയിട്ടുണ്ട്. മഡ് പുഡ്ലിംഗിൽ ഏർപ്പെട്ടിരിക്കുന്ന ശലഭങ്ങളുടെ കൂട്ടത്തെ ഇവിടെ കാണാൻ ചിലപ്പോൾ അവസരമുണ്ടാകും.

Thattekad Bird sanctuary - Dr Salim Ali Bird Sanctuary_Butterfly park, Thattekkad Bird Sanctuary

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ശലഭ ഉദ്യാനം


Thattekad - Kuttampuzha - Kothamangalam - Aerial View - Morning, Thattekkad Bird Sanctuary

തട്ടേക്കാട് പാലത്തിന്റെ ആകാശ ദൃശ്യം


സമയം

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്‌ പ്രവേശനം

ബോട്ടിംഗ്

സീസൺ സമയത്ത് പെരിയാറിൽ ബോട്ടിൽ ചുറ്റാനുള്ള സൗകര്യം ലഭ്യമാണ്‌. ഒക്ടോബറൊടു കൂടു ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ താഴ്ത്തുകയും റിസർവോയിർ പ്രദേശത്ത് വെള്ളം നിറയുകയും ചെയ്യും. അപ്പോൾ മാത്രമാണ്‌ ബോട്ടിംഗ് ആരംഭിക്കുക.

നവംബർ മുതൽ മെയ് വരെ മിക്കവാറും ബോട്ടിംഗ് സാധ്യമാണ്‌. സ്വകാര്യ വ്യക്തികൾ നടത്തുന്ന ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും മണിക്കൂർ വാടകയ്ക്ക് സേവനം നൽകും.

Infant monkeys_Thattekkad Bird Sanctury, Thattekkad Bird Sanctuary

കുട്ടിക്കുരങ്ങുകളുടെ കുസൃതി


പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് അതിനായി അംഗീകൃത ഗൈഡുകളുടെ സഹായം ലഭ്യമാണ്‌. കാടിനുള്ളിൽ സഞ്ചരിച്ച് പക്ഷികളെ കണ്ടെത്താൻ ഗൈഡ് സഹായിക്കും.

giant owl sculpture_selfie spot at Thattekad Bird sanctuary - Dr Salim Ali Bird Sanctuary, Thattekkad Bird Sanctuary

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ മൂങ്ങയുടെ ശില്പം


എങ്ങനെ എത്താം?

തട്ടേക്കാട് പക്ഷി സങ്കേതത്തിൽ എത്തിച്ചേരാൻ ഇവിടെ ചേർത്തിരിക്കുന്ന ഗൂഗിൾ മാപ്പ് ഉപയോഗിക്കുക⚠️മുന്നറിയിപ്പ്:☘️ഇക്കോ ടൂറിസം മേഖല⛔പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടു വരികയോ വലിച്ചെറിയുകയോ ചെയ്യരുത് ⛔മദ്യപാനം അനുവദനീയമല്ല ⛔കാട്ടുതീ ഉണ്ടാകുന്നതിന് കാരണമായ രീതിയിൽ പുകവലി വസ്തുക്കൾ വലിച്ചെറിയരുത് ⛔സ്വഭാവിക ആവാസവ്യവസ്ഥയിലെ ജീവജാലങ്ങൾക്ക് ഹാനികരമായ ഒരു പ്രവർത്തിയും അരുത് ⛔ചെടികൾക്കും മരങ്ങൾക്കും കേടുപാടുകൾ വരുത്തുക, ചില്ലകൾ ഒടിക്കുക, മരത്തിലും കല്ലിലും അക്ഷരങ്ങൾ/പേരുകൾ കോറിയിടുക ഇവയൊന്നും ചെയ്യരുത് ⛔മൃഗങ്ങളെ ഉപദ്രവിക്കുകയോ, അവയെ അടുത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് ☘️നമ്മുടെ പ്രകൃതി, അടുത്ത തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്‌, ഉത്തരവാദിത്വമാണ്‌.

©ചിത്രങ്ങളുടെ പകർപ്പവകാശം: ചിത്രങ്ങൾ പകർപ്പവകാശ സംരക്ഷണ നിയമത്തിന്‌ വിധേയമാണ്‌ ⚫︎ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രങ്ങൾ dekochi.com നു വേണ്ടി പകർത്തിയിരിക്കുന്നവയാണ്‌ ⚫︎ചിത്രങ്ങളുടെ അവകാശം ഫോട്ടോഗ്രാഫർക്ക് സ്വന്തമാണ്‌ ⚫︎ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും, ഉപയോഗിക്കുന്നതും, പ്രസിദ്ധീകരിക്കുന്നതും പകർപ്പവാകാശ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ്‌.

0 views0 comments
bottom of page