top of page
Writer's pictureDe Kochi

കിലുക്കാംപെട്ടിയെ ഇഷ്ടപ്പെടുന്ന ശലഭങ്ങൾ

കിലുക്കാംപെട്ടിയെ ഇഷ്ടപ്പെടുന്ന ശലഭങ്ങൾ

കിലുക്കാംപെട്ടിയോട് ഇഷ്ടമുള്ള ശലഭങ്ങളോ? കളിയല്ല, കാര്യമാണ്‌. നീലകടുവ ശലഭങ്ങളുടെ (Blue Tiger) ജീവിതത്തിൽ പ്രാധാന്യമുള്ള ഒരു ചെടിയാണ്‌ കിലുക്കാംപെട്ടി ചെടി.

കിലുക്കാംപെട്ടി ചെടി

കിലുക്കാംപെട്ടി ചെടി ഒരു കുറ്റിച്ചെടിയാണ്‌. ഇംഗ്ലീഷിൽ (Crotalaria) എന്നറിയപ്പെടുന്ന കിലുക്കാംപെട്ടി ചെടിയ്ക്ക് 500നടുത്ത് ഉപവർഗങ്ങൾ ഉണ്ടെന്നാണ്‌ ശാസ്ത്രത്തിന്റെ കണക്കുകൾ പറയുന്നത്.

ആകർഷണീയമായ മഞ്ഞ നിറത്തിലുള്ള പൂക്കളാണ്‌ കിലുക്കാംപെട്ടി ചെടിയ്ക്കുള്ളത്. തണ്ടിന്റെ അഗ്രഭാഗത്ത് കുലയായി വളരുന്ന രീതിയിലാണ്‌ പൂക്കൾ. പൂക്കളെ പോലെ തന്നെ ഒന്നിനോട് ചേർന്നു നിൽക്കുന്ന കായ്കൾക്കുള്ളിലാണ്‌ കിലുക്കാംപെട്ടി ചെടിയുടെ വിത്തുകൾ കാണപ്പെടുക.

Crotalaria, Crotalaria Plant, Crotalaria Flower, Kilukkampetty, Kilukkam Petti, Butterfly Plant, Dark Blue Tiger, Blue Tiger, Dark Blue Tiger Butterfly, Blue Tiger Butterfly, Butterfly Photo

Crotalaria Flower – കിലുക്കാം പെട്ടി ചെടിയുടെ പൂക്കൾ


കൗതുകമുണർത്തുന്ന പേരിന്‌ പിന്നിൽ

കിലുക്കാംപെട്ടി ചെടിയുടെ പച്ച നിറത്തിലുള്ള കായ്കൾ ഉണങ്ങുമ്പോൾ നിറവ്യത്യാസം വന്ന് കറുപ്പു നിറത്തിലാകുന്നു. കറുത്ത പുറം തോടിനകത്ത് കടുകുമണികൾക്ക് സമാനമായ ചെറിയ കറുത്ത വിത്തുകൾ കാണപ്പെടുന്നു.

ഉണങ്ങിയ കായ്കൾ കുലുക്കി നോക്കിയാൽ കുട്ടികളുടെ കിലുക്കാംപെട്ടി കുലുക്കുമ്പോൾ കേൾക്കുന്ന ശബ്ദാനുഭവമാണ്‌ ഉണ്ടാകുന്നത്. അതിൽ നിന്ന് തന്നെയാകണം കിലുക്കാംപെട്ടി ചെടിയ്ക്ക് ആ പേരു ലഭിച്ചത്.

ശലഭങ്ങളുടെ പ്രിയപെട്ട കിലുക്കാംപെട്ടി ചെടി

ശലഭങ്ങൾ പൂക്കളുടെ തേൻ ആണ്‌ കൂടുതലായി ഭക്ഷിക്കുന്നത്. പൂക്കളിൽ നിന്ന് ലഭിക്കാത്ത, എന്നാൽ ശരീരത്തിനാവശ്യമായ ലവണങ്ങൾ ചെളിയൂറ്റൽ വഴി ശേഖരിക്കുന്ന. ചില ശലഭങ്ങൾ ലവണങ്ങൾ ഉള്ള ചെടിയിൽ നിന്ന് അവ ആഗിരണം ചെയ്യുന്നു.

കിലുക്കാംപെട്ടി ചെടിയുടെ തണ്ടിലും ഇലകളിലും ശലഭങ്ങൾക്ക് ആവശ്യമായ അൽക്കലോയിഡുകൾ (Alkaloid) അടങ്ങിയിട്ടുണ്ട്. നീലകടുവ ശലഭങ്ങൾക്ക് ഏറെ പ്രിയമായ അൽക്കലോയിഡുകൾ നുണയുന്നതിന്‌ അവ കൂട്ടമായി കിലുക്കാംപെട്ടി ചെടിയിലേക്ക് വന്നു ചേരുന്നു.

കിലുക്കാംപെട്ടി ചെടി സമൃദ്ധമായി വളരുന്ന പുഴയോരങ്ങളിലും തീരപ്രദേശങ്ങളിലും ചെടികളിൽ കൂട്ടമായി വന്നിരുന്ന് ആൽക്കലോയ്ഡ് നുണയുന്ന നീലകടുവ ശലഭങ്ങളുടെ കൂട്ടം തന്നെ കാണാനാകും. ശ്രദ്ധിച്ചാൽ ശലഭങ്ങൾ ഇലകളിൽ മുൻകാലുകൾ കൊണ്ട് ചുരണ്ടി ആൽക്കലോയ്ഡ് ശേഖരിക്കുന്നത് കാണാം.

Crotalaria, Crotalaria Plant, Crotalaria Flower, Kilukkampetty, Kilukkam Petti, Butterfly Plant, Dark Blue Tiger, Blue Tiger, Dark Blue Tiger Butterfly, Blue Tiger Butterfly, Butterfly Photo

കിലുക്കാംപെട്ടി ചെടിയിൽ നിന്ന് ലവണം ഊറ്റുന്ന കരിനീലക്കടുവ ശലഭം


ശലഭങ്ങളുടെ പ്രിയപെട്ട ചെടികൾ

കിലുക്കാംപെട്ടി ചെടിപോലെ തന്നെ ഒരോ ശലഭവും മുട്ടയിടാനും, ലാർവ ഘട്ടത്തിൽ ഇലകൾ ആഹാരമാക്കുന്നതിനും പ്രത്യേകം ചെടികളെ ആശ്രയിക്കുന്നു. അരളി, ചെത്തി, സീനിയ, പാണൽ, നാരകം, വഴന എന്നിങ്ങനെ വിവിധ വർഗങ്ങളിൽ ഉള്ള ശലഭങ്ങൾക്ക് പ്രിയമുള്ള ചെടികളുടെയും മരങ്ങളുടെയും നീണ്ട നിര തന്നെയുണ്ട്.

ഇത്തരത്തിലുള്ള മരങ്ങളും ചെടികളും ഒരു പ്രദേശത്ത് നട്ടു വളർത്തി ശലഭങ്ങളെ ആകർഷിച്ചാണ്‌ ശലഭ ഉദ്യാനങ്ങൾ അഥവാ ശലഭ പാർക്കുകൾ ഒരുക്കുന്നത്. വാസസ്ഥാനവും ആഹാരവും ഒരുമിച്ച് ലഭിക്കുന്ന സ്ഥലത്ത് ശലഭങ്ങൾ ഒത്തുകൂടുന്നു.

Crotalaria, Crotalaria Plant, Crotalaria Flower, Kilukkampetty, Kilukkam Petti, Butterfly Plant, Dark Blue Tiger, Blue Tiger, Dark Blue Tiger Butterfly, Blue Tiger Butterfly, Butterfly Photo

കിലുക്കാംപെട്ടിയിൽ നിന്ന് ലവണം ഊറ്റുന്ന ശലഭങ്ങൾ


അനുഭവം

സോഷ്യൽ മീഡിയയിൽ സുഹൃത്ത് പങ്കുവച്ച ലേഖനത്തിൽ നിന്നാണ്‌ കിലുക്കാംപെട്ടി ചെടിയെക്കുറിച്ച് അറിയുന്നത്. ചെറായി ബീച്ചിൽ നിന്നാണ്‌ ചെടികളും വിത്തുകളും കണ്ടെത്താനായത്.

വീടിന്റെ പറമ്പിൽ വിത്ത് മുളച്ചുണ്ടായ ചെടികൾ ഒരടി പൊക്കം വച്ചപ്പോഴേക്കും പൂവിട്ടു. പ്രതീക്ഷിച്ചതു പോലെ തന്നെ കരിനീലക്കടുവ ശലഭങ്ങൾ വരികയും ചെയ്തു. അദ്യത്തെ ദിവസം ഒന്നോ രണ്ടോ എണ്ണം വരികയും, തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർദ്ധിച്ച് ഒരു കൂട്ടം തന്നെ വന്നെത്തുകയും ചെയ്തു.

രാവിലെ മുതൽ വൈകിട്ട് വരെ കരി നീലകടുവ ശലഭങ്ങൾ ചെടിയിൽ തന്നെ വന്നിരുക്കുന്നത് കാണാമായിരുന്നു. ശലഭങ്ങൾ ലവണമൂറ്റൽ തുടർന്നതോടെ കിലുക്കാംപെട്ടിയുടെ തളിരിലകൾ ശോഷിക്കുകയും കീടബാധയേറ്റതു പോലെ തുളകൾ നിറഞ്ഞതായി മാറുകയും ചെയ്തു.

©ചിത്രങ്ങൾ

വീട്ടിൽ വളർത്തിയ കിലുക്കാംപെട്ടി ചെടിയിലെ പൂവും, ഇലകളിൽ വന്നിരിക്കുന്ന കരിനീലകടുവ ശലഭങ്ങളുടെ ചിത്രങ്ങളുമാണ്‌ ഇവിടെ ചേർത്തിരിക്കുന്നത്.


Photos & Video: Anoop Santhakumar

2 views0 comments
bottom of page