കിത്തോന്നി എന്നാൽ മേന്തോന്നി
അതെ… കിത്തോന്നി എന്നാൽ മേന്തോന്നി തന്നെ. എന്നാൽ എന്താണ് കിത്തോന്നി? അത്ര സുപരിചിതമല്ലാത്ത, മനോഹരമായ പൂക്കൾ വിരിയുന്ന ഒരു വള്ളിചെടിയാണ് കിത്തോന്നി.
കിത്തോന്നി എന്ന മേന്തോന്നി
മേന്തോന്നി ഒരു തരത്തിൽ ഒരു താന്തോന്നി ചെടിയാണ്. കുറ്റിച്ചെടികളിലും ചെറിയ മരങ്ങളിലും പടർന്നു കയറിയാണ് കിത്തോന്നി വളരുന്നത്. നമ്മുടെ നാട്ടിൽ പാടത്തിനോടു ചേർന്ന പറമ്പിലും വേലിക്കെട്ടുകളിലും കിത്തോന്നി സാധാരണമായി കണ്ടു വന്നിരുന്ന ഒരു ചെടി തന്നെയായിരുന്നു.
Gloriosa Lily (Flame Lily)
കിത്തോന്നി അത്ര നിസാരനല്ല.
തമിഴ്നാടിന്റെ സംസ്ഥാന പുഷ്പത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇംഗ്ലീഷിൽ ഫ്ളെയിം ലില്ലി (Flame lily) ഗ്ളോറി ലില്ലി (Glory lily) എന്നൊക്കെ അറിയപ്പെടുന്ന കിത്തോന്നിയാണ് ആ മനോഹര പുഷ്പം.
കിത്തോന്നിയുടെ മറ്റ് ഇംഗ്ലീഷ് പേരുകൾ
Flame Lily
Fire Lily
Gloriosa Lily
Glory Lily
Superb Lily
Climbing Lily
Creeping Lily.
Flame Lily – State Flower of Tamil Nadu
കിത്തോന്നിയുടെ പ്രത്യേകതകൾ
ഫ്ളെയിം ലില്ലി എന്ന പേരിനെ അന്വർത്ഥമാക്കുന്ന വിധം മനോഹരമാണ് കിത്തോന്നിപ്പൂക്കൾ. തീജ്വാലകൾ പോലെ തോന്നിക്കുന്ന രീതിയിലാണ് പൂക്കളുടെ ദളങ്ങൾ. അതു കൊണ്ട് തന്നെ അഗ്നിശിഖ എന്നാണ് കിത്തോന്നിയുടെ സംസ്കൃതത്തിലുള്ള പേര്. മഞ്ഞയും ഓറഞ്ചും നിറങ്ങളാണ് ദളങ്ങൾക്ക്. ഓറഞ്ച് നിറം ക്രമേണ കടുത്ത ചുവന്ന നിറമായി മാറുന്നത് കാണാം.
ചെടിയുടെ കിഴങ്ങ് വിത്തായി ഉപയോഗിക്കുന്നു. കിത്തോന്നിയുടെ കിഴങ്ങിന് ഔഷധഗുണമുണ്ടെങ്കിലും നേരിട്ട് ഭക്ഷിക്കുന്നത് ആരോഗ്യകരമല്ല.
Stamen and Anther of Flame Lily
©ചിത്രങ്ങൾ
ഒരിക്കൽ വളരെ യാദൃശ്ചികമായി ഒരു പാടവരമ്പത്ത് പൂത്തു നിൽക്കുന്ന കിത്തോന്നിയുടെ ഭംഗി കണ്ട് ചിത്രങ്ങളെടുത്തു വച്ചു. ഏതോ കാട്ടുചെടി എന്ന് മാത്രമാണ് കരുതിയത്. പിന്നീടാണ് കിത്തോന്നിയുടെ പ്രാധാന്യം മനസിലായത്